മുട്ടം: മലങ്കര റബ്ബർ എസ്റ്റേറ്റ് കമ്പനി മാനേജ്‌മെന്റിന്റ് ഏകപക്ഷീയമായി തെഴിലാളികളോട് കാണിക്കുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്റ്റേറ്റ് ലേബർ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ ഭാരവാഹികളായ ബെന്നി ദേവസ്യ,കെ സുനീഷ്,എം എസ് ബിനു കുമാർ എന്നിവർ പറഞ്ഞു.പകുതി ശമ്പളത്തിൽ ജോലി ചെയ്യണമെന്നും ബാക്കിയുള്ള ശമ്പളം കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ തരാമെന്നും അറിയിച്ച് രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങളെ എസ്റ്റേറ്റ് മാനേജ്‌മെന്റ് അട്ടിമറിക്കുകയാണ്.ഇതിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.