കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിൽ കാർഷിക മേഖലയേയും കൃഷിക്കാരെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കിസാൻ സഭയുടെ നേതൃത്വത്തിൽ 27ന് രാവിലെ 11ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തും. ജില്ലയിലെ 52 കേന്ദ്രങ്ങളിലാണ് സമരം. രാജ്യത്തെ 10 ശതമാനം ആളുകൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളൊന്നും പാക്കേജിൽ ഇല്ലെ ദേശീയ കൗൺസിൽ അംഗം മാത്യു വർഗീസ് ആരോപിച്ചു. മൊറട്ടോറിയം നീട്ടാൻ തീരുമാനിച്ചപ്പോൾ കൃഷിക്കാരുടെ കടങ്ങൾ എഴുതിത്തള്ളാനോ പലിശ ഒഴിവാക്കാനോ നടപടിയില്ല. കേരളത്തിലെ നാണ്യവിള കർഷകരെ സഹായിക്കാനുള്ള പദ്ധതികളുമില്ല.
ഏലക്കാ ലേലം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം. മെഡിക്കൽ സർട്ടിഫിക്കോടുകൂടി തമിഴ് വ്യാപാരികൾക്ക് ഏലക്ക ലേലത്തിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കണം. തമിഴ്‌നാട്ടുകാരായ ഏലം കർഷകർക്കും ആഴ്ചയിലൊരിക്കൽ തോട്ടങ്ങളിലെ ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട്, സെക്രട്ടറി ടി.സി. കുര്യൻ എന്നിവരും പങ്കെടുത്തു.