dam

ചെറുതോണി: ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണകെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തി. പ്രീ മൺസൂണിന് മുമ്പായുള്ള ട്രയലിന്റെ ഭാഗമായി നടന്ന അവസാനവട്ട പരിശോധനയാണ് ഇന്നലെ കഴിഞ്ഞത്. എല്ലാ വർഷവും ജലവർഷത്തിന് മുന്നോടിയായി സമാന പരിശോധനകൾ നടത്താറുണ്ട്. 2342.1 ആണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയം 2320.62 ആണ്. 2373 അടി ജലം ഉയരുമ്പോഴാണ് ഷട്ടറിനൊപ്പം ജലം എത്തുന്നത്. ഇതിന് 31 അടി ജലം കൂടി ഉരേണ്ടതുണ്ട്.