തൊടുപുഴ: തൊടുപുഴ കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ താത്കാലികമായി നിറുത്തിവെച്ചിരുന്ന സ്‌പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങൾ തിങ്കളാഴ്ച മുതൽ ഭാഗികമായി പുനഃരാരംഭിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഒ.പി വിഭാഗത്തിൽ ഡോക്ടറുടെ സേവനം ആവശ്യമുള്ളവർ മുൻകൂട്ടി ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെ 8075908291 എന്ന മൊബൈൽ നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യണമെന്ന് സൂപ്രണ്ട് അറിയിച്ചു.