കട്ടപ്പന: സ്‌പൈസസ് ബോർഡിന്റെ ഏലക്ക ഇലേലം 28 ന് പുനരാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വൈദുതി മന്ത്രി എം.എം. മണി. കളക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. തേനി ജില്ലാ കളക്ടറുമാരുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചുവരുന്നു. ഏലം കർഷകരുടെ ജീവിതം പ്രതിസന്ധിയിലായതോടെ ലേലം അടിയന്തരമായി ആരംഭിക്കേണ്ട സ്ഥിതിയാണ്. പലരും കുറഞ്ഞ വിലയ്ക്ക് ഏലക്ക വിറ്റഴിക്കുന്നു. വ്യാപാരികൾ അതെല്ലാം വാങ്ങിക്കൂട്ടുകയാണ്. ലേലത്തിനു തമിഴ്‌നാട്ടിൽ നിന്നുള്ള ഏലക്ക വ്യാപാരികളും ഏജന്റുമാരും എത്തും. പുതിയ സീസൺ ആരംഭിക്കുന്നതിനു മുമ്പ് കൃഷിക്കാരുടെ കൈവശമുള്ള ഏലക്കാ വിറ്റഴിക്കേണ്ടത് അനിവാര്യമാണ്. കർഷകർ സമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.