തൊടുപുഴ: കാലവർഷം തുടങ്ങാറായ സാഹചര്യത്തിൽ അപകടകരമായ നിലയിൽ പാതയോരത്ത് നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിട്ടിയും നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ കാലവർഷത്തിന് മുന്നോടിയായി നടത്തിയിരുന്ന മുന്നൊരുക്കങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി ദുരന്ത നിവാരണ അതോറിട്ടിയുടെ ഇടപെടൽ ഉണ്ടാകണം. കളക്ട്രേറ്റ് മുതൽ ചെറുതോണി വരെയുള്ള പാതയോരത്ത് നിൽക്കുന്ന വൻമരങ്ങൾ ചെറിയ കാറ്റു വീശിയാൽ പോലും കടപുഴകി വീഴുന്ന സ്ഥിതിയാണുള്ളത്. അതിനാൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്. അജി ആവശ്യപ്പെട്ടു.