അമയപ്ര: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി തുക വിലയിരുത്തി ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരകർഷകർക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ബേസിൽ ജോൺ, ജിജി സുരേന്ദ്രൻ, ഡയറി എക്സ്‌റ്റെൻഷൻ ആഫീസർ സുധീഷ് എം.പി,​ ക്ഷീരസംഘം പ്രസിഡന്റ് രാമചന്ദ്രൻ പുളിവേലിൽ,​ ക്ഷീരസംഘം സെക്രട്ടറി സാജു കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.