തൊടുപുഴ: ലോക്ക്‌ഡൗൺ കാലത്തെ വൈദ്യുതി ബില്ലിൽ വ്യാപാരികൾക്ക് ഇളവ് അനുവദിക്കുക,​ ഫിക്‌സഡ് ചാർജ് ഒഴിവാക്കുക,​ ബിൽ അടയ്ക്കാൻ രണ്ട് മാസം സാവകാശം തരിക, മീറ്റർ വാടക ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജീനയർക്ക് മർച്ചന്റ്സ് യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി നിവേദനം നൽകി. യൂത്ത്‌വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി.കെ, ട്രഷറർ മനു തോമസ്, വൈസ് പ്രസിഡന്റ് റിയാസ് മഹാറാണി എന്നിവർ പങ്കെടുത്തു.