ചെറുതോണി: കാർഷിക ആവശ്യത്തിന് നാലുശതമാനം സ്വർണപ്പണയ കാർഷിക വായ്പ പുനഃസ്ഥാപിക്കുക, റബ്ബർ വിലസ്ഥിരത പദ്ധതിയിലെ കുടിശിക തീർപ്പാക്കുക, കർഷകന്റെ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിതള്ളുക, കർഷകർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ അനുവദിക്കുക, ഏലക്കാ ലേലം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 11ന് ഇടുക്കി കളക്‌ട്രേറ്റ് പടിക്കൽ ധർണ നടത്തും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അദ്ധ്യക്ഷതവഹിക്കുന്ന യോഗം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ. കെ.ഐ. ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറണാംകുന്നേൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി കുന്നംകോട്ട് എന്നിവർ സംസാരിക്കും. തുടർ സമരങ്ങളുടെ ഭാഗമായി 29ന് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പടിക്കൽ ധർണകൾ നടത്തുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.