തൊടുപുഴ: മണക്കാട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്‌കുകളുടെ വിതരണോദ്ഘാടനം മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ബിനോയ് മണക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീപ് കുമാറിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ബി. ഹരി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷിബു സി. നായർ, വൈസ് പ്രസിഡന്റ് എസ്. അനൂപ്, അദ്ധ്യാപകരായ ദിലീപ് കുമാർ പി.പി, കെ.പി. ഗായത്രിദേവി, സരിത രവീന്ദ്രൻ, സ്‌കൗട്ട് ഗൈഡ് അംഗങ്ങൾ, സഹകരണ ബാങ്ക് ജീവനക്കാരും പങ്കെടുത്തു.