തൊടുപുഴ: ഓരോ വ്യക്തിയും കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദിയുടെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം തൊടുപുഴയിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷരഹിത പച്ചക്കറികൾ നമ്മുക്കാവശ്യമാണ്. ഓരോരുത്തരും ഇത്തരം സ്വയം പര്യാപ്ത കാർഷിക ഉത്പാദന രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിതവേദി സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം. സി. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ബിനു ചക്കാലയിൽ, അഡ്വ: ആൽബർട്ട് ജോസ്, എൽ. സജിദേവി, ജോസ് കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു.