ഇടുക്കി: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'കൂടെയുണ്ട് കെ.എസ്.യു" പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പരീക്ഷ നടക്കുന്ന സ്‌കൂളുകളിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും വിതരണം ചെയ്യുകയും സ്‌കൂളുകൾ അണുവിമുക്തമാക്കുകയും ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ദേവികുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ. അൻസാരി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷനായി. അനിൽ കനകൻ, ജി. പീറ്റർ, ജ്യോതി റാം, നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ, ഷിയാസ് മാളിയക്കൽ, റിയാസ് എന്നിവർ നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി വാഹനസൗകര്യമില്ലാത്ത വിദ്യാർത്ഥികളെ സ്‌കൂളുകളിൽ എത്തിക്കുമെന്നും ജില്ലാ പ്രസിഡന്റ് ടോണി തോമസ് അറിയിച്ചു.