തൊടുപുഴ: എൽ.ഡി.എഫ് സർക്കാർ പട്ടികജാതി വികസന ഫണ്ടുകൾ വകമാറ്റി ചിലവഴിക്കുന്നതിനെതിരെ പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. തൊടുപുഴയിൽ ബി.ജെ.പി ജില്ലാ ഓഫീസിൽ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. അജി ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. സഹജൻ, ജില്ലാ ട്രഷറർ കെ.എസ്. റെജി, ജില്ലാ കമ്മിറ്റി അംഗം ഷാജു ഗോപാലൻ, എസ്.സി മോർച്ച തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ. ശിവൻ, ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം എന്നിവർ സംസാരിച്ചു.