തൊടുപുഴ: ചെന്നൈയിൽ രണ്ട് മാസത്തിലേറെയായി ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലെത്തിച്ചേരാൻ കഴിയാതെ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ വാഹനസൗകര്യമൊരുക്കി നാട്ടിലെത്തിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെന്നൈയിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് ഫോണിലൂടെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി എം.പിയെ സമീപിച്ചത്. ചെന്നൈയിലുള്ള നിരവധി സംഘടനകളുമായി ഇത് സംബന്ധിച്ച് സംസാരിക്കുകയും എന്നാൽ ഇത് നടക്കാതെ വരികയും ചെയ്‌തോടെയാണ് എം.പി നേരിട്ട് വാഹന സൗകര്യം ഏർപ്പെടുത്തിയത്. ഇന്നലെ രാവിലെ കുമളി ചെക്പോസ്റ്റിൽ വിദ്യാർത്ഥികളുമായെത്തിയ വാഹനത്തിന്റെ വാടക യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ.എസ് പൊലീസിന് കൈമാറി.