തൊടുപുഴ: കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിൽ മാസ്‌കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സജിൻ സന്തോഷ് നേതൃത്വം നൽകി. തൊടുപുഴ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബ്ലോക്ക്തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി.എൽ, സാജൻ ചിമ്മിണിക്കാട്ട്, ആശിഷ് മാത്യു തട്ടാറയിൽ, ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ് എന്നിവർ നേതൃത്വം നൽകി.