തൊടുപുഴ: എൻ.ജി.ഒ യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസര ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എംം ഹാജറ, ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ, ജില്ലാ കമ്മറ്റിയംഗങ്ങൾ പി.എൻ. ബിജു, ബി. പ്രകാശ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സജിമോൻ ടി. മാത്യു സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.എ. ബിന്ദു നന്ദിയും പറഞ്ഞു.