തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ മുഴുവൻ കൃഷി ഭവനുകൾക്ക് മുമ്പിലും കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. തൊടുപുഴ മുനിസിപ്പൽ കൃഷിഭവന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോമി പാലയ്ക്കൻ, റോബിൻ മൈലാടി, ജെയ്‌സൺ, വിശ്വനാഥൻ ആചാരി, ഷിബൂസ് സ്‌കറിയ തുടങ്ങിയവർ നേതൃത്വം നൽകി. ആലക്കോട് തോമസ് മാത്യു കക്കുഴി, മണക്കാട് എൻ.ഐ. ബെന്നി, ഇടവെട്ടിയിൽ മനോജ് കോക്കാട്ട്, മുട്ടത്ത് ജാഫർഖാൻ മുഹമ്മദ്, കുമാരമംഗലത്ത് ലീലാമ്മ ജോസ്, വെള്ളിയാമറ്റത്ത് എ.എം. ദേവസ്യ, പുറപ്പുഴയിൽ ജിജി വർഗീസ്, കരിമണ്ണൂർ ബേബി തോമസ്, വണ്ണപ്പുറത്ത് സജി കണ്ണംപുഴ, കരിങ്കുന്നത്ത് ജോയി കട്ടക്കയം എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.