കട്ടപ്പന: ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെയും റെഡ് ക്രോസിന്റെയും നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പാനീയങ്ങൾ വിതരണം ചെയ്തു. നെസ്‌ലെ കമ്പനിയുടെ സഹകരണത്തോടെ ആരോഗ്യ പ്രവർത്തകർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, നഗരസഭ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർ പാനീയങ്ങൾ ഏറ്റുവാങ്ങി. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. ഗാന്ധി ദർശൻ സമിതി ജില്ലാ സെക്രട്ടറി ജോയി ആനിത്തോട്ടം, റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ ടി.എസ്. ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ്, സി.എം. തങ്കച്ചൻ, സജി ഇലവുങ്കൽ, അനിൽ മാത്യു, ഷാജി പൊട്ടനാനി എന്നിവർ നേതൃത്വം നൽകി.