കട്ടപ്പന: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കട്ടപ്പന നഗരസഭ കാര്യാലയത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മുഖാവരണം ധരിക്കാതെയോ കൃത്യമായി ധരിക്കാതെയോ എത്തുന്നവരെ ഓഫീസിൽ പ്രവേശിപ്പിക്കില്ല. കൈകൾ വൃത്തിയായി കഴുകിയശേഷമേ പ്രവേശനം അനുവദിക്കൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം നേരിട്ടെത്തിയാൽ മതിയാകും. സാമൂഹിക അകലം കൃത്യമായി പാലിക്കണം. പെൻഷൻ, വിവിധ ആനുകുല്യങ്ങൾ, അപേക്ഷകളുടെ നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ 04868 272235 എന്ന നമ്പരിൽ ബന്ധപ്പെടണം. വിവാഹ രജിസ്‌ട്രേഷൻ ഒഴികെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഒരു വീട്ടിൽ നിന്നും ഒരാൾ എത്തിയാൽ മതിയാകും. നഗരസഭയുടെ വിവിധ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. വീട്ടുകരം അടയ്ക്കാൻ www.tax.lsgkerala.gov.in,
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് www.tax.lsgkerala.gov.in, ജനനമരണവിവാഹ സർട്ടിഫിക്കറ്റുകൾ www.cr.lsgkerala.gov.in , ക്ഷേമ പെൻഷൻ വിവരങ്ങൾ www.welfarepension.lsgkerala.gov.in..