cheruthoni
ചെറുതോണി ടൗണിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഗതാഗത കുരുക്ക്

ചെറുതോണി: ലോക്ക്‌ഡൗണിൽ അയവ് വരുത്തിയതിനെ തുടർന്ന് വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതോടെ പ്രാധാന ടൗണുകളിൽ ഗതാഗത കുരുക്ക് രൂക്ഷമായി. ചെറുതോണി ടൗണിൽ പലപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമാണ്. ടൗണിൽ കടകൾക്ക് മുമ്പിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലമാണ് ഗതാഗത കുരുക്കുണ്ടാകുന്നത്. രാവിലെ തന്നെ മാനദണ്ഡങ്ങൾ പാലിക്കാതെ നൂറുകണക്കിന് ബൈക്കുകളും കാറുകളും ടൗണിൽ റോഡ് സൈഡിൽ പാർക്കുചെയ്തിട്ട് ആളുകൾ പോവുകയാണ്. ഈ വാഹനങ്ങളിൽ പലതും വൈകുന്നേരമാണ് കൊണ്ടുപോകുന്നത്. പൊലീസ് ഇപ്പോൾ വാഹന പരിശോധന നടത്തുന്നില്ല. ചെറുതോണി ടൗണിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിന് സൗകര്യങ്ങൾ കുറവാണ്. ആട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും സർവീസ് ആരംഭിച്ചതോടെ കൂടുതൽ ഗതഗാത തടസം ഉണ്ടാകുന്നുണ്ട്. ചെറുതോണി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാപാരികളും കാൽനടയാത്രക്കാരുമാവശ്യപ്പെടുന്നു.