ചെറുതോണി: ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായി ആചരിച്ചു. കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ഇടുക്കി ജില്ലാ കമ്മിറ്റി ജില്ലയിൽ ഉടനീളം പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഇടുക്കിയിൽ 859 വാർഡുകളിൽ ഇതേ സമയം വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരുടെ ചുമലിൽ വലിയ ഭാരം വച്ച് നൽകിയ വില വർദ്ധനകളിൽ പ്രതിക്ഷേധിച്ച് വൈദ്യുതി ബിൽ കത്തിച്ച് പ്രവർത്തകർ പ്രതിക്ഷേധിച്ചു. ഇടുക്കി കളക്ട്രേറ്റിന് മുമ്പിൽ നടന്ന പ്രതിക്ഷേധ പരിപാടികൾ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.