മുട്ടം: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാ ഉത്സവം കൊവിഡ്- 19 മഹാമാരിയെ തുടർന്ന് മാറ്റിയതായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 28ന് ക്ഷേത്ര പൂജകൾ മാത്രം നടത്തുന്നതുമാണെന്ന് ശാഖാ സെക്രട്ടറി വി.ബി. സുകുമാരൻ അറിയിച്ചു.