കട്ടപ്പന: നഗരത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ്, ഓസാനം സ്‌കൂളുകളിലേക്കു വിദ്യാർത്ഥികളുമായി എത്തുന്ന വാഹനങ്ങൾ പള്ളിക്കവലയിൽ കുട്ടികളെ ഇറക്കിയ ശേഷം പള്ളിയോടുള്ള സ്ഥലത്തും സി.എസ്.ഐ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. പരീക്ഷയ്ക്കശേഷം വിദ്യാർഥികൾ പാർക്കിംഗ് കേന്ദ്രങ്ങളിലെത്തി വാഹനങ്ങളിൽ കയറണം. സ്‌കൂൾ പരിസരത്തേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കരുത്. ഗവ. ട്രൈബൽ സ്‌കൂളിൽ എത്തുന്ന വാഹനങ്ങൾ നഗരസഭ കാര്യാലയത്തിനുമുമ്പിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മറ്റു സ്‌കൂളുകളിൽ പാർക്കിംഗ് അതത് സ്‌കൂളുകളോടു ചേർന്ന് ക്രമീകരിച്ചിട്ടുണ്ട്. ഹയർസെക്കൻഡി പരീക്ഷ നടക്കുന്ന സ്‌കൂളുകളിൽ പ്രവേശന കവാടങ്ങളിൽ പ്രത്യേക കൗണ്ടർ ക്രമീകരിച്ച് പരിശോധന നടത്തി കുട്ടികളെ പ്രവേശിപ്പിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ. പ്രതിനിധികൾ, നഗരസഭ ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർ നേത്യത്വം നൽകും. ഇന്ന് ഉച്ചയ്ക്ക് 12 മുതലും മറ്റു ദിവസങ്ങളിൽ രാവിലെ 8.30 മുതലും പ്രവേശന കവാടത്തിലെ കൗണ്ടർ പ്രവർത്തിക്കും.