കട്ടപ്പന: നഗരസഭ മിനി സിവിൽ സ്‌റ്റേഷനിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞദിവസം സിവിൽ സ്‌റ്റേഷനിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കി. കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത സിവിൽ സ്‌റ്റേഷനിൽ വൈദ്യുതി, വെള്ളം ലഭ്യമാക്കാൻ താമസിച്ചതാണ് ഓഫീസുകൾ ഇവിടേയ്ക്ക് മാറ്റാൻ വൈകിപ്പിച്ചത്. കഴിഞ്ഞദിവസം വൈദ്യുതി കണക്ഷൻ ലഭിച്ചതോടെ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിക്കുകയായിരുന്നു. മുറികളിലെ ജോലികൾ പൂർത്തിയാകുന്നതോടെ ഡി.ഇ.ഒ, എ.ഇ.ഒ, എക്‌സൈസ് ഓഫീസുകളും മിനി സിവിൽ സ്‌റ്റേഷനിലേക്കു മാറ്റും.