ചെറുതോണി: സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന യാത്രക്കാർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. മുട്ടം സ്വദേശി പുത്തൻപുരയ്ക്കൽ സജീഷ്, (35) വഴിത്തല സ്വദേശി ശ്യാം (32) നാരകക്കാനം ഞാവള്ളിൽ ജെബിൻ (42) എന്നിവർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.