മുട്ടം: രാഹുൽ ഗാന്ധിയുടെ മാസ്ക്ക് പഹനോ ഇന്ത്യാ ചലഞ്ചിന്റെ ഭാഗമായി മുട്ടം പഞ്ചായത്ത്‌ പരിധിയിലുള്ള സ്‌കൂളുകളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഹാരിസ് എ.എ, റെന്നി ചെറിയാൻ, രാഹുൽ ഏറംമ്പടം, അൽഫോൻസ് വാളിപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.