മുട്ടം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന മുട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സർവീസ് സഹകരണ ബാങ്ക് നൽകുന്ന മാസ്കിന്റെയും സാനിറ്റൈസറിന്റെയും വിതരണോദ്ഘാടനം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. രാജേഷ് സ്കൂൾ ഹെഡ്മിസ്ട്രസ് രമാദേവിക്ക് നൽകി നിർവഹിച്ചു. പ്രിൻസിപ്പൽ ഉല്ലാസ്, ബാങ്ക് വൈസ് പ്രസിഡൻ്റ് കെ.എ. പരീത്, ബാങ്ക് ബോർഡ് മെമ്പർ എൻ.കെ. ബിജു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ, എസ്.എം.സി ചെയർമാൻ കൃഷ്ണൻ കണിയാപുരം എന്നിവർ പങ്കെടുത്തു.