തൊടുപുഴ: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ അവരുടെ മേൽ പതിച്ച ഇടിത്തീയാണ് അമിത വൈദ്യുതി ബില്ലെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ.
വൈദ്യുതി ബില്ലിലെ അനിയന്ത്രിതമായ വർദ്ധനയ്ക്കെതിരെ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഒരു സർക്കാരാണ് കഴിഞ്ഞ നാല് വർഷക്കാലമായി കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, ഡി.സി.സി മെമ്പർ കെ.ജി. സജിമോൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി.എൽ. അക്ബർ, ജോസ്‌ലറ്റ് മാത്യു എന്നിവർ സംസാരിച്ചു.