പരീക്ഷാദിവസം മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സ്‌കൂൾ വഴിയിലെ മരം മുറിച്ച് മാർഗതടസം സൃഷ്ടിക്കാനും പരീക്ഷ നടത്തിപ്പ് തടസപ്പെടുത്താനും ശ്രമിച്ചത് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ്. കാലവർഷം ആരംഭിക്കാൻ പോകുന്ന സ്ഥിതി മുന്നിൽകണ്ട് നേരത്തെ തന്നെ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ ബാധ്യതയുള്ള മുൻസിപ്പൽ സെക്രട്ടറിയും ചില കെ.എസ്.സി.ബി ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിരുത്തരവാദപരമായ ഈ നടപടി സ്വീകരിച്ചത്. മുൻസിപ്പൽ സെക്രട്ടറിക്കെതിരെയും കെ.എസ്.സി.ബി ഉദ്യോഗസ്ഥൻമാർക്കെതിരെയും രേഖാമൂലം വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകും.

-വി.വി. മത്തായി (എൽ.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ)