തൊടുപുഴ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷ നടത്തിപ്പിൽ സർക്കാരിന് വീഴ്ചപറ്റിയതായി കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. സി.പി.എം ഭരിക്കുന്ന വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ കഴിവുകേട് മറച്ചു പിടിക്കാനാണ് മുനിസിപ്പൽ സെക്രട്ടറിയെ എസ്.എഫ്.ഐ പ്രവർത്തകർ ഖരാവോ ചെയ്തതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു. വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാതെ പോയത് മൂലം ഉണ്ടായ വീഴ്ച മറക്കാൻ സി.പി.എം സൃഷ്ടിച്ചനാടകമായിരുന്നു നഗരസഭയിൽ നടത്തിയ സമരം. വിദ്യാർത്ഥികളുടെ ഭാവി കൊണ്ടു രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന സി.പി.എം നേതാക്കൾ ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ടോണി പറഞ്ഞു. സംഭവത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ജില്ലാ ഭാരവാഹികളായ നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ഫസൽ സുലൈമാൻ എന്നിവരുടെ നേതൃത്വത്തിൽ വകുപ്പ് അധികാരികൾക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. വൈദ്യുതിക്ക് പകരം ജനറേറ്റർ സ്ഥാപിക്കുകയും മരം മുറിക്കൽ പരീക്ഷ നടക്കുമ്പോൾ നടത്തില്ലെന്നുമുള്ള ഉറപ്പിന്മേലാണ് പ്രതിഷേധമവസാനിപ്പിച്ച് നേതാക്കൾ മടങ്ങിയത്.