തൊടുപുഴ: ജനതാദൾ (യു.ഡി.എഫ് വിഭാഗം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്തി. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ കോതായിക്കുന്നിലുള്ള വൈദ്യുതി ഭവന്റെ മുമ്പിൽ നടത്തിയ സമരം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് വിണസെന്റ് കട്ടിമറ്റം, കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ വാണിയപ്പുര, കെ.കെ. ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.