ചെറുതോണി: പഞ്ചായത്തുതലത്തിൽ കുടുംബശ്രീ മുഖേന ആരംഭിച്ചിട്ടുള്ള ജനകീയ ഹോട്ടൽ ഭക്ഷണശാലകളിൽ ഉണ്ടാകാറുള്ള വിലക്കയറ്റം തടയുന്നതിനും കുറഞ്ഞ നിരക്കിൽ മായമില്ലാത്ത ഭക്ഷണം ലഭിക്കുന്നതിനും സഹായകരമാകുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലത്തിൽ കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളിൽ പുതിയ ജനകീയ ഹോട്ടലുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കാട്ടുപാലം, ഡോളി ജോസ്, സെലിൻ വിൻസെന്റ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, സി.വി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.