കുമാരമംഗലം: എം.കെ.എൻ.എം എച്ച്.എസ് സ്‌കൂളിൽ യുവമോർച്ച കുമാരമംഗലം പഞ്ചായത്ത് സമിതി പരീക്ഷ എഴുതാൻ എത്തിയ കുട്ടികൾക്ക് മാസ്‌ക് വിതരണം ചെയ്തു. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് അരുൺ, ജനറൽ സെക്രട്ടറി അഖിൽ, യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം ദീപു ദേവദാസ്, എസ്.സി- എസ്.ടി ജില്ലാ പ്രസിഡന്റ് സി.സി കൃഷ്ണൻ, ബി.ജെ.പി കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി എ.എം. രാജേഷ് എന്നിവർ പങ്കെടുത്തു.