ഉടുമ്പന്നൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉടുമ്പന്നൂർ പഞ്ചായത്തിൽ തരിശ് ഭൂമിയിൽ കൃഷിയിറക്കുന്നതുൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് അഞ്ചു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിസ്ഥലം ഉള്ളവർക്കായി കൃഷി- മൃഗ പരിപാലനത്തോടൊപ്പം തേനീച്ചവളർത്തൽ, മത്സ്യകൃഷി, കൂൺകൃഷി, മണ്ണിരകമ്പോസ്റ്റ് നിർമ്മാണം എന്നിവ ഉൾപ്പെടുത്തിയുള്ള സംയോജിത കൃഷി പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന കർഷകർ ആവശ്യമായ രേഖകൾ സഹിതം മേയ് 30ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.