vatt
എക്‌സൈസ് സംഘം പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളും

നെടുങ്കണ്ടം: മാവടിയിലെ വീട്ടിൽ സൂക്ഷിച്ച ചാരായവും കോടയും എക്‌സൈസ് സംഘം പിടികൂടി. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസിന്റെയും ഇടുക്കി എക്‌സൈസ് ഇന്റലിജൻസിന്റെയും സംയുക്ത പരിശോധനയിൽ മാവടി അശോകവനം മുളകുപാറയിൽ വീട്ടിൽ മുരുകേശന്റെ (മൊട്ട- 26) വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് ലിറ്റർ ചാരായവും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട പ്രതി ഓടിരക്ഷപെട്ടു. മുരുകേശനെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു. പ്രതി വാറ്റി എടുക്കുന്ന ചാരായം മാവടി ഭാഗങ്ങളിൽ വില്പനയ്ക്ക് എത്തുന്നതായുള്ള രഹസ്യവിവരത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചാരായവും കോടയും കണ്ടെത്തിയത്. പ്രതിയെ സഹായിക്കുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.ആർ. ബാലന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രമോദ് എം.പി, ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് കെ.എസ്, ലിജോ ജോസഫ്, നൗഷാദ് എം., സന്തോഷ് തോമസ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.