നെടുങ്കണ്ടം: വാറ്റുചാരായ വിൽപ്പനക്കാരിൽ നിന്ന് ചാരായം വാങ്ങി കഴിച്ച നെടുങ്കണ്ടം എസ്‌.ഐയ്ക്ക് അന്വേഷണ വിധേയമായി സസ്‌പെൻഷൻ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.സി. റോയിമോനാണ് സസ്‌പെൻഷൻ ലഭിച്ചത്. രാമക്കൽമേട്ടിൽ നിന്ന് ലോക്ക്‌ഡൗൺ കാലത്ത് പിടികൂടിയ ചാരായ വാറ്റുകാരിൽ നിന്ന് ചാരായം വാങ്ങി ഉപയോഗിച്ചെന്നാണ് കേസ്. വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹനനാണ് അന്വേഷണ വിധേയമായി സസ്‌പെൻഷൻ നൽകിയത്.