biju
കട്ടപ്പന സ്വദേശി ബിജുവിന്റെ വീട്ടുമുറ്റത്ത് കായ്ച്ച മുന്തിരിക്കുലകൾ.

കട്ടപ്പന: കട്ടപ്പന പൂത്തറയിൽ ബിജുവിന്റെ വീട്ടിലെത്തിയാൽ തേനൂറും മുന്തിരിക്കുലകൾ കായ്ച്ചുകിടക്കുന്നത് കാണാം. ലോക്ക് ഡൗൺ കാലത്ത് പ്രത്യേക പരിചരണം നൽകിയപ്പോൾ മുന്തിരിച്ചെടി പൂത്ത് തളിർത്ത് കായ്ച്ചു. കമ്പത്ത് നിന്ന് നാലുവർഷം മുമ്പ് വാങ്ങിയ മുന്തിരിച്ചെടി വീട്ടുമുറ്റത്ത് വളർന്നു പന്തലിച്ചെങ്കിലും കായ്കൾ ഉണ്ടായില്ല. അടച്ചിടലിനെ തുടർന്ന് വീട്ടിലിരുന്ന സമയത്ത് യു ട്യൂബിലൂടെ മുന്തിരിക്കൃഷിയെക്കുറിച്ച് കൂടുതലായി പഠിച്ച ബിജു ചെടികളെ പരിപാലിച്ചപ്പോൾ വിളഞ്ഞത് പത്തോളം മുന്തിരിക്കുലകളാണ്. മൂന്നുമാസം കൊണ്ട് ഇവ വിളവെടുപ്പിനു പാകമാകും. നിരവധിയാളുകളാണ് ബിജുവിന്റെ കൊച്ചു മുന്തിരിത്തോട്ടം കാണാൻ വീട്ടിലെത്തുന്നത്. ഇതോടൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ ആപ്പിളിന്റെ കുരു കിളിർപ്പിച്ച് പാകിയിട്ടുണ്ട്.