കട്ടപ്പന: : വാദ്യകലാകാരന്മാർക്ക് വാദ്യകലാ അസോസിയേന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഷാജി ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭ കൗൺസിലർ ബെന്നി കുര്യൻ വിതരണ ഉദ്ഘാടനം നടത്തി. ബോബിൻ കെ രാജു സ്വാഗതവും ട്രഷർ ജിൻസ് ദാസ് നന്ദിയും പറഞ്ഞു. സുമനസ്സുകളായ വ്യക്തികൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾഎന്നിവിടങ്ങളിൽ നിന്നും സമാഹരിച്ച ഭഷ്യധാന്യവും പണവും അസോസിയേഷന്റെ ഫണ്ടും കൂടി ചേർത്താണ് ഒന്നാം ഘട്ടം എന്ന നിലയിൽ നൂറിലധികം വാദ്യ കലാകാരൻമാർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്. സർക്കാർ കലാകാരൻമാർക്ക് 1000 രൂപ വീതം രണ്ടു മാസത്തേക്ക് ധനസഹായം പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെയും ഒരു സഹായവും കലാകാരന്മാർക്ക് ലഭിക്കാത്തതിൽ വാദ്യ കലാ അസോസിയേഷൻ ഇടുക്കി ശക്തമായി പ്രതിഷേധം അറിയിച്ചു.