പരീക്ഷയ്ക്കിടെ വൈദ്യുതിബന്ധം നിശ്ചലമാക്കി മരം മുറിച്ച നടപടി പ്രതിഷേധാർഹം. ജനറേറ്റർ സഹായത്തോടെയാണ് വിദ്യാർത്ഥികൾ രാവിലെ പരീക്ഷയെഴുതിയത്. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ വിരുദ്ധമായിയാണ് നഗരസഭയിലെ ഭരണകക്ഷിയും മുനിസിപ്പൽ സെക്രട്ടറിയും പ്രവർത്തിച്ചത്. ഈ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ ഭാവി വെച്ച് രാഷ്ട്രീയം കളിക്കുന്നത് പ്രതിഷേധാർഹമാണ്. തരംതാഴ്ന്ന രീതിയിലുള്ള മുനിസിപ്പാലിറ്റിയുടെ രാഷ്ട്രീയ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. നഗരസഭയുടെ തരംതാഴ്ന്ന രാഷ്ട്രീയ നാടകത്തിന് കൂട്ടുനിന്ന മുനിസിപ്പൽ സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണം

-എസ്.എഫ്‌.ഐ ജില്ലാ സെക്രട്ടറി തേജസ് കെ. ജോസ്, പ്രസിഡന്റ് റ്റിജു തങ്കച്ചൻ