കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പച്ചക്കറിത്തൈകളും ഗ്രോ ബാഗുകളും വിതരണം ചെയ്തു. പഞ്ചായത്തിന്റെ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് വിതരണം. ഗ്രാമസഭകൾ വഴി കണ്ടെത്തിയ ഗുണഭോക്തൾ 250 രൂപ നൽകുമ്പോൾ ആയിരം രൂപ വിലയുള്ള സാധനങ്ങൾ ലഭിക്കും. ഒരു കുടുംബത്തിൽ 15 ഗ്രോബാഗുകളും നടൻ പച്ചക്കറിത്തൈകളുമാണ് നൽകുന്നത്.