കട്ടപ്പന: യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇരട്ടയാർ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും മുഖാവരണങ്ങൾ, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. പരീക്ഷകൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും സാധനങ്ങൾ നേരിട്ടെത്തി അധികൃതർക്ക് കൈമാറിയത്. മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, റെജി ഇലിപ്പുലിക്കാട്ട്, അരുൺ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.