കട്ടപ്പന: വൈദ്യുതി ചാർജ് വർധദ്ധയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരട്ടയാർ, ചെമ്പകപ്പാറ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ബിൽ കത്തിച്ചു. കെ.പി.സി.സിയുടെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. നേതാക്കളായ റെജി ഇലിപ്പുലിക്കാട്ട്, ജോയി മൂലക്കാട്ട്, ജോബിൻ കളത്തിക്കാട്ട്, ആനന്ദ് കുളത്തുങ്കൽ, സോണി കടുകുമ്മാക്കൽ, മാത്യു തോമസ്, മോളി ഫിലിപ്പ്, ലിൻസി ആന്റണി, ഷാജി മാത്യു, ഷാജു പോച്ചേരി, മേഴ്‌സി ജോസഫ്, ജോസഫ് കാവുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.