കട്ടപ്പന: വെട്ടിക്കാമറ്റം ഈട്ടിത്തോപ്പ് റോഡിൽ കരുണാകരൻകടയ്ക്കുസമീപം വൻതോതിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുത്ത് ഇരട്ടയാർ പഞ്ചായത്ത്. മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ ഈടാക്കി. തുടർന്ന് ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തു. രാത്രികാലകളിൽ വാഹനങ്ങളിൽ എത്തിച്ചാണ് ഇവിടെ മാലിന്യം തള്ളിയിരുന്നത്. കഴിഞ്ഞദിവസം ഇതു ശ്രദ്ധയിൽപെട്ട നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി മാലിന്യത്തിൽ നിന്നു ലഭിച്ച രേഖകളിൽ നിന്നു നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഇവരെ സ്ഥലത്തു വിളിച്ചുവരുത്തിയാണ് പിഴ ഈടാക്കിയത്. തുടർന്ന് ഇവരുടെ സാന്നിധ്യത്തിൽ തന്നെ മാലിന്യം നീക്കി. പഞ്ചായത്ത് അംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, പി.ആർ. ശ്രീകല എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാലിന്യനിർമാർജനം.