ചെറുതോണി: ഇടുക്കി ജില്ലാവ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഗവ. സെക്രട്ടറി എ.വി.എം മുഹമ്മദ് അനീഷ് അറിയിച്ചു. കീഴ്ജീവനക്കാരോട് അപമര്യാദയായി സംസാരിക്കുക, കീഴ് ജീവനക്കാരെ ഫോണിൽ വിളിച്ച് ഒരേസമയം പലതരം ജോലികൾ ഏൽപിക്കുക, ജില്ലാതല അവലോകന യോഗങ്ങളിൽ കീഴ് ജീവനക്കാരെ ഭീഷണിപ്പെടുത്തുക അസഭ്യമായി സംസാരിക്കുക തുടങ്ങിയ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് വ്യവസായവകുപ്പിലെ 10 ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ സത്യമുണ്ടന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.