തൊടുപുഴ: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ബ്രാഹ്മണ സമുദായ അംഗങ്ങൾക്ക് കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി സ്‌പോൺസർ ചെയ്ത അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും തൊടുപുഴ ബ്രാഹ്മണ ജനസമൂഹമഠത്തിൽ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. കൃഷ്ണമൂർത്തി അയ്യർ, ട്രഷറർ എസ്. നീലകണ്ഠ അയ്യർ,​ ബ്രാഹ്മണ ജനസമൂഹം പ്രസിഡന്റ് കെ.​ രാമചന്ദ്രൻ, സെക്രട്ടറി ജി. മഹാദേവൻ, വനിതാവിഭാഗം പ്രസിഡന്റ് വത്സലാ നീലകണ്ഠ അയ്യർ, സെക്രട്ടറി ശ്യാമള സുബ്രഹ്മണ്യം എന്നിവർ നേതൃത്വം നൽകി. അർഹരായ സമുദായ അംഗങ്ങൾക്ക് ധനസഹായവും സഭ കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു.