പൂമാല: ജവഹർലാൽ നെഹ്രുവിന്റെ ചരമവാർഷികം പൂമാലയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എം. ഹംസയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് എ. എം. ദേവസ്യ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ ലളിതമ്മ വിശ്വനാഥൻ, മോഹൻദാസ് പുതുശേരി, വാർഡ് പ്രസിഡന്റ് സണ്ണി ജേക്കബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചനയും നടന്നു.