കട്ടപ്പന: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടയാർ കെ.എസ്.ഇ.ബി. ഓഫീസ് പടിക്കൽ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു ഡി.സി.സി. ജനറൽ സെക്രട്ടറി വൈ.സി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ജെസൺ സണ്ണി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിബി വെച്ചുചെരിവിൽ, വാർഡ് പ്രസിഡന്റ് ബെന്നി കാവിൽപുരയിടത്തിൽ എന്നിവർ പങ്കെടുത്തു.