തൊടുപുഴ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള അവഗണന അവസാനിപ്പിക്കണ.മെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ കണ്ണ് തുറപ്പിക്കൽ സമരം നടത്തി. രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം പാരിതോഷികമായി നൽകുക, ജിവനക്കാരുടെ അനുമതിയില്ലാതെ മാസം തോറും 20 ശതമാനം ശബളം പിടിച്ചുപറിച്ചെടുക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക, ജിവനക്കാർക്ക് ജോലി ചെയ്യാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
കുമാരമംഗലം, മണക്കാട്പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുടയത്തൂർ എന്നീ സർക്കാർ ആശുപത്രികൾക്ക് മുന്നിലാണ് ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് സമരം നടത്തിയത് സമരത്തിന് ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. ഷെമീർ, ജില്ലാ ജോ. സെക്രട്ടറി വിൻസന്റ് തോമസ് ബ്രാഞ്ച് പ്രസിഡന്റ് പി.യു.ദിപു, സെക്രട്ടറി അലക്‌സാണ്ടർ ജോസഫ് വൈ. പ്രസിഡണ്ട് അജിനാസ് റഹിം എന്നിവർ നേതൃത്വം നൽകി