ചെറുതോണി: ലോകം കണ്ട ഏറ്റവും മികച്ച സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു ജവഹർലാൽ നെഹ്രുവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ജവഹർലാൽ നെഹ്രുവിന്റെ 56 മത് ചരമവാർഷിക ദിനം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി അർജുനൻ, ജോയി വർഗ്ഗീസ്, അനിൽ ആനയ്ക്കനാട്ട്, അപ്പച്ചൻ വേങ്ങയ്ക്കൽ, സാബു വെങ്കിട്ടക്കൽ എന്നിവർ സംസാരിച്ചു.