തൊടുപുഴ: കേന്ദ്ര പദ്ധതികൾ യഥാസമയം നേടിയെടുക്കാൻ സമയബന്ധിതമായി പ്രോജക്ടുകൾ സമർപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യ ബന്ധനവും അനുബന്ധ മേഖലകൾക്കുമായി കേന്ദ്രം പ്രഖ്യാപിച്ച 20,000 കോടിയിൽ 800 കോടി കേരളത്തിന് ലഭിക്കും. മത്സ്യ വളർത്തലിന് ഒരു യൂണിറ്റിനു അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചാലും 16,000 യൂണിറ്റ് ഇവിടെ തുടങ്ങാനാകും. മൃഗസംരക്ഷണ അനുസംബന്ധ മേഖലയ് മൂന്നു റബർ ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കണം. വെർട്ടിക്കൽ ഫാമിംഗിന് അനന്ത സാദ്ധ്യതകളാണുള്ളത്. നാലു പശുക്കൾ, 20 ആട്, 200ൽപ്പരം ഗ്രോബാഗ് പച്ചക്കറി എന്നിവ വളർത്തുന്നതിനുള്ള ഒരു യൂണിറ്റിനു നാല് ലക്ഷം രൂപ വീതം അനുവദിച്ചാൽ 15,000 യൂണിറ്റ് ഇവിടെ ആരംഭിക്കാനാകും. കേരളത്തിലെ റബർ കൃഷിക്കാർക്ക് ന്യായവില ലഭിക്കുന്നില്ല. റബർ വാങ്ങുന്നതിനും സംവിധാനം ഉണ്ടാകണം. കേരളത്തിലെ മൂന്നു റബർ ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കണം. പച്ചത്തേങ്ങ 40 രൂപയ്ക്ക് സംഭരിക്കണം. തിരുവാതിര ഞാറ്റുവേലയായ ജൂൺ 22 മുതൽ ജൂലായ് ആറ് വരെ കൃഷി ഭവനുകൾ വഴി എല്ലാ വിത്തുകളും തൈകളും വിതരണം ചെയ്യണം. പ്രളയ നാളുകൾക്കു മുന്നോടിയായി സർവകക്ഷി യോഗം വിളിച്ചു ചേർക്കണം. മരടിലും മൂവാറ്റുപുഴയിലുമുള്ള പച്ചക്കറി ശീതികരണ യൂണിറ്റുകൾ ഇവിടുത്തെ കർഷകർക്ക് പ്രയോജനകരമാകുന്ന വിധത്തിൽ പ്രവർത്തനസജ്ജമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.